വിദേശസഞ്ചാരികൾക്ക് ഒക്‌ടോബർ 15 മുതൽ ഇന്ത്യ വിസ നൽകും

ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്കാണ് ഒക്‌ടോബർ 15 മുതൽ വിസ നൽകുക. നവംബർ 15മുതൽ സാധാരണ വിമാനങ്ങളിലെത്തുന്നവർക്കും പ്രവേശനം

MediaOne Logo

Web Desk

  • Updated:

    2021-10-07 15:20:48.0

Published:

7 Oct 2021 3:20 PM GMT

വിദേശസഞ്ചാരികൾക്ക് ഒക്‌ടോബർ 15 മുതൽ ഇന്ത്യ വിസ നൽകും
X

ചാർട്ടേഡ് വിമാനത്തിൽ രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇന്ത്യ ഒക്‌ടോബർ 15 മുതൽ വിസ നൽകും. നവംബർ 15മുതൽ സാധാരണ വിമാനങ്ങളിലെത്തുന്നവർക്കും പ്രവേശനം നൽകും. രാജ്യത്തെ സാമ്പത്തിക രംഗത്ത് വിനോദസഞ്ചാരത്തിലൂടെ ഉണർവുണ്ടാക്കാനാണ് നടപടി.

ഒന്നര വർഷം മുമ്പ് കഴിഞ്ഞ വർഷം മാർച്ചിലാണ് വിസ അനുവദിക്കുന്നത് നിർത്തിയിരുന്നത്. ലോക്ഡൗൺ അവസാനിച്ചപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങിയിരുന്നു. എന്നാൽ എയർ ബബിൾ കരാർപ്രകാരമുള്ള അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് നടക്കുന്നത്.

TAGS :

Next Story