ഇന്ത്യൻ വ്യോമസേനയുടെ പോർമുഖം മിഗ്-21 ചരിത്രത്തിലേക്ക്; ഛണ്ഡിഗഡ് വ്യോമത്താവളത്തിൽ രാജകീയ യാത്രയയപ്പ്
ഇന്ത്യ - റഷ്യ സൗഹൃദത്തിന്റെ പ്രതീകമായിരുന്നു മിഗ് വിമാനങ്ങളെന്ന് രാജ്നാഥ് സിങ് പറഞ്ഞു

ന്യൂഡൽഹി: ആറുപതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ പോർമുഖമായിരുന്ന മിഗ്-21 ചരിത്രത്തിലേക്ക്. വാട്ടർസല്യൂട്ട് നൽകി ഛണ്ഡിഗഡ് വ്യോമത്താവളത്തിൽ യാത്രയയപ്പ് നൽകി. ഇന്ത്യ - റഷ്യ സൗഹൃദത്തിന്റെ പ്രതീകമായിരുന്നു മിഗ് വിമാനങ്ങൾ എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
62 വർഷത്തോളമായി ഇന്ത്യയുടെ ആകാശം കാത്ത മിഗ്ഗ് വിമാനങ്ങൾക്ക് രാജകീയ യാത്രയയപ്പാണ് രാജ്യം നൽകിയത്. വാട്ടർ ഗൺ സല്യൂട്ടും സ്റ്റാമ്പും പുറത്തിറക്കിയാണ് രാജ്യം ആദരിച്ചത്.
റഷ്യയിൽ നിർമിച്ച മിഗ്ഗ് വിമാനങ്ങൾ 1963ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. സേനയുടെ നട്ടെല്ലായിരുന്ന മിഗ്ഗ് വിമാനങ്ങൾ 1965ലേയും 1971ലെയും 1999ലെയും ഇന്ത്യ - പാക് യുദ്ധങ്ങളിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 2019ലെ ബാലാകോട്ട് ആക്രമണത്തിലും മിഗ്ഗ് വിമാനങ്ങൾ കരുത്ത് തെളിയിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ധൂരിലെ നിരീക്ഷണങ്ങളിലും മിഗ്ഗ് വിമാനങ്ങൾ പങ്കെടുത്തിട്ടുണ്ട്. മിഗ്ഗ് വിമാനങ്ങൾ ആകാശത്തോട് വിട പറയുമ്പോൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങളാണ് വ്യോമസേനയ്ക്ക് കരുത്താകുന്നത്.
Adjust Story Font
16

