ഇന്ത്യയുടെ തിരിച്ചടി; വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്
പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്

ഡൽഹി: പാകിസ്താന് നൽകിയ തിരിച്ചടിയുടെ വിശദാംശങ്ങൾ വിവരിക്കാൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10 മണിക്കാണ് മാധ്യമങ്ങളെ കാണുന്നത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സൈനിക മേധാവിമാരുൾപ്പെടെ പങ്കെടുക്കും.
അതിനിടെ അതിർത്തിയിൽ പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചു. അതിർത്തി കടന്ന പാക് ഡ്രോണുകൾ തകർത്തു. പാക് തലസ്ഥാനം ഉൾപ്പെടെ ആക്രമിച്ചു. എഫ് - 16, ജെഎഫ് - 17 യുദ്ധവിമാനങ്ങളും തകർത്തു. രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
Next Story
Adjust Story Font
16

