Quantcast

ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെ വെടിവെപ്പ്: 10 പാക് നാവികർക്കെതിരെ കേസെടുത്തു

പാക് വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    8 Nov 2021 7:46 AM GMT

ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെ വെടിവെപ്പ്: 10 പാക് നാവികർക്കെതിരെ കേസെടുത്തു
X

ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെയുണ്ടായ വെടിവെപ്പ് നിഷേധിച്ച് പാകിസ്താന്‍. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത് അറിയില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. സംഭവത്തിൽ 10 പാകിസ്താന്‍ നാവികർക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു.

ഗുജറാത്ത് സമുദ്ര അതിർത്തിയിൽ വെടിയേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അറിയില്ലെന്നാണ് പാകിസ്താൻ തീര സംരക്ഷണ സേനയുടെ വാദം. അതേസമയം സമുദ്രാതിർത്തി ലംഘിച്ചതിന് പത്മിനി കോപ്പ എന്ന ബോട്ട് കസ്റ്റഡിയിലുണ്ടെന്നും പാകിസ്താൻ അറിയിച്ചു.

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ 10 പാകിസ്താൻ നാവികസേന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. പാക് വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ആക്രമണത്തിൽ പരുക്കേറ്റ ദിലീപ് നട്ടു സോളങ്കിയുടെ പരാതിയിലാണ് നവി ബന്തർ പൊലീസിന്റെ നടപടി.

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കഴിഞ്ഞ ദിവസം പാക് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് തീരത്തെ രാജ്യാന്തര അതിർത്തിയിൽ വെച്ച് ജൽപ്പാരി എന്ന ബോട്ടിനു നേരെയായിരുന്നു ആക്രമണം. ആക്രമിക്കപ്പെട്ട ബോട്ടിൽ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യത്തൊഴിലാളികളോട് വിവരങ്ങൾ ചോദിച്ചറിയുകയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. പാക് നാവിക സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തിന്‍റെ സാഹചര്യം വിലയിരുത്തുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം ഗൗരവമായി എടുക്കുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story