Quantcast

'അഫ്ഗാനിസ്താന്റെ പരമാധികാരത്തിന് ഇന്ത്യയുടെ പിന്തുണ' -വിദേശകാര്യ വക്താവ്

റഷ്യ എണ്ണ ഇറക്കുമതി വിഷയത്തിൽ ട്രംപിനെ വിദേശകാര്യ വക്താവ് തള്ളി

MediaOne Logo

Web Desk

  • Updated:

    2025-10-16 14:57:26.0

Published:

16 Oct 2025 8:26 PM IST

അഫ്ഗാനിസ്താന്റെ പരമാധികാരത്തിന് ഇന്ത്യയുടെ പിന്തുണ -വിദേശകാര്യ വക്താവ്
X

ന്യുഡൽഹി: അഫ്ഗാനിസ്താന്റെ പരമാധികാരത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. അഫ്ഗാനിസ്താൻ അവരുടെ പ്രദേശങ്ങളിൽ പരമാധികാരം പ്രയോഗിക്കുന്നതിൽ പാക്കിസ്താൻ രോഷാകുലരാണ്. പാക്കിസ്താൻ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണക്കുകയാണ്. ആഭ്യന്തരപരാജയങ്ങൾക്ക് അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പാക്കിസ്ഥാൻ രീതിയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. റഷ്യ എണ്ണ ഇറക്കുമതി വിഷയത്തിൽ ട്രംപിനെ വിദേശകാര്യ വക്താവ് തള്ളി. തന്റെ അറിവിൽ പ്രധാനമന്ത്രിയും ട്രംപും ഇന്നലെ ഫോണിൽ സംസാരിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ‍ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഇന്ന് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌‌‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കഴിയില്ല. ഇന്ത്യ യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story