Quantcast

ഏതു നിമിഷും വിമാനം റദ്ദാക്കിയാക്കാം; കിടക്കയുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ; വീഡിയോ വൈറൽ

സ്ലീപ്പർ കോച്ച് യാത്രയും വിമാനയാത്രയ്ക്കൊപ്പം നൽകുന്നുവെന്നും പ്രതികരികരണമുണ്ട്

MediaOne Logo

Web Desk

  • Published:

    12 Dec 2025 10:06 PM IST

ഏതു നിമിഷും വിമാനം റദ്ദാക്കിയാക്കാം; കിടക്കയുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ; വീഡിയോ വൈറൽ
X

ബെംഗളൂരു: യാത്രകൾ എന്നും സുന്ദരമാണ്. എന്നാൽ ചില നിമിഷങ്ങളിൽ അതിന് ജീവൻ്റെ വിലയുണ്ട്. ഏതുനിമിഷവും വിമാനം റദ്ദാക്കിയേക്കാം എന്ന പേടിയിൽ എയർപ്പോട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ അവസ്ഥയോ?, അതെ വിചാരിക്കാവുന്നതിലും ഭീകരവും ഒരു രാജ്യത്തിൻ്റെ നേർചിത്രം പ്രകടമാക്കുകയും ചെയ്യും. എന്നാൽ അങ്ങനെ ഒരവസ്ഥയിലൂടെയാണ് കുറച്ചു ദിവസമായി ഇന്ത്യൻ വ്യോമയാന അന്തരീക്ഷം കടന്നുനീങ്ങുന്നത്. ഇതിനെ സമർത്ഥിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിമാനം റദ്ദാക്കുമോയെന്ന സംശയം കാരണം കിടക്കയുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ വീഡിയോയാണ് വൈറലാവുന്നത്. ബെംഗളൂരു വിമാനത്താവളത്തിലാണ് യാത്രക്കാരൻ കിടക്കയുമായി എത്തിയത്. ഇൻഡിഗോ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതിനെ നേരിടാനുളള തയ്യാറെടുപ്പിൻ്റെ ഭാ​ഗമായാണ് കിടക്കയെന്നാണ് കമൻ്റ്. ഒപ്പം വ്യോമയാന വകുപ്പിനെ കുറ്റപ്പെടുത്തിയും കമൻ്റുകൾ നിറഞ്ഞു. സ്ലീപ്പർ കോച്ച് യാത്രയും വിമാനയാത്രയ്ക്കൊപ്പം നൽകുന്നുവെന്നും പ്രതികരികരണമുണ്ട്. ബുദ്ധിയുള്ള മനുഷ്യൻ എന്നാണ് മറ്റൊരു കമൻ്റ്.

പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോ എയർലൈൻ ശനിയാഴ്ച 1,500ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650ഓളം വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചു. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു.

അതേസമയം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് നേരിട്ടത്. പ്രതിസന്ധി രൂക്ഷമാകുന്നത് വരെ കേന്ദ്രം ഇടപെടാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാവുകയെന്നും 35,000 മുതൽ 39,000 രൂപവരെയൊക്കെ ടിക്കറ്റ് നിരക്ക് എങ്ങനെ ഉയരുമെന്നും കോടതി ചോദിച്ചു.

വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് എത്രയുംവേഗം നഷ്ടപരിഹാരം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.

TAGS :

Next Story