Quantcast

ഇൻഡിഗോ പ്രതിസന്ധി; ഇതുവരെയായി 827 കോടി രൂപ റീഫണ്ട് നൽകി

500 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2025-12-08 10:20:56.0

Published:

8 Dec 2025 3:21 PM IST

ഇൻഡിഗോ പ്രതിസന്ധി; ഇതുവരെയായി 827 കോടി രൂപ റീഫണ്ട് നൽകി
X

ന്യൂ ഡൽഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവിൽ ഇതുവരെ 827 കോടി രൂപ റീഫണ്ട് നൽകി ഇൻഡിഗോ. 4500 ബാഗേജുകളും തിരികെ നൽകി. അവശേഷിക്കുന്ന ബാഗേജുകൾ 36 മണിക്കൂറിൽ മടക്കി നൽകും.1802 സർവീസുകൾ ഇന്ന് നടത്തും. 500 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോ എയർലൈൻ ശനിയാഴ്ച 1,500ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650ഓളം വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചു. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു.

TAGS :

Next Story