Quantcast

ശിശുമരണ നിരക്ക്: കേരളം: 4.4, യുപി: 50.4; കേരളവും യു.പിയും; ദേശീയ കുടുംബാരോഗ്യ സർവേ എന്ത് പറയുന്നു

2019-21 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേ (നാഷണൽ ഫാമിലി ഹെൽത്ത് സർവേ NFHS-5) അടിസ്ഥാനമാക്കി ഇരു സംസ്ഥാനങ്ങളുടെയും നില പരിശോധിച്ച് നോക്കാം

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-02-10 10:31:05.0

Published:

10 Feb 2022 10:23 AM GMT

ശിശുമരണ നിരക്ക്: കേരളം: 4.4, യുപി: 50.4; കേരളവും യു.പിയും; ദേശീയ കുടുംബാരോഗ്യ സർവേ എന്ത് പറയുന്നു
X

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമായി മാറുമെന്ന് യോഗി ആദിത്യനാഥ് പറയുകയും കേരളമായാൽ മികച്ച സൗകര്യങ്ങളുള്ള സംസ്ഥാനമായി മാറുമെന്ന് പിണറായി വിജയൻ മറുപടി പറയുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള യുപിയും 21ാം സ്ഥാനത്തുള്ള കേരളവും തമ്മിലുള്ള താരതമ്യം കൗതുകമുണർത്തുന്നതാണ്. 2019-21 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേ (നാഷണൽ ഫാമിലി ഹെൽത്ത് സർവേ NFHS-5) അടിസ്ഥാനമാക്കി ഇരു സംസ്ഥാനങ്ങളുടെയും നില പരിശോധിച്ച് നോക്കാം. ഇതിന് മുമ്പുള്ള നാലാം സർവേയിൽ ആരോഗ്യരംഗത്തടക്കം കേരളം ഒന്നാം സ്ഥാനത്തും യുപി എറ്റവും മോശവുമെന്ന് കണ്ടെത്തിയിരുന്നു.

ജനസംഖ്യയും അനുബന്ധവിവരങ്ങളും (കണക്കുകൾ ശതമാനത്തിൽ)

  • ആറു വയസ്സും അതിനു മുകളിലും പ്രായമുള്ളവരിൽ സ്‌കൂളിൽ പോയവർ

കേരളം : 95.5

യുപി: 67.4

  • 15 വയസ്സിന് താഴെ പ്രായമുള്ളവർ എത്ര?

കേരളം: 20.6

യുപി:31.0

  • സെക്‌സ് റേഷ്യോ (1000 പുരുഷന്മാർക്ക് എത്ര സ്ത്രീകൾ)

കേരളം: 1138

യുപി:1017

  • കഴിഞ്ഞ അഞ്ചു വർഷത്തെ ജനനങ്ങളിലെ സെക്‌സ് റേഷ്യോ (1000 പുരുഷന്മാർക്ക് എത്ര സ്ത്രീകൾ)

കേരളം: 983

യുപി: 941

  • അഞ്ചു വയസ്സുള്ളവരിൽ സിവിൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ജനനങ്ങൾ

കേരളം: 99.0

യുപി: 79.5

  • കഴിഞ്ഞ മൂന്നു വർഷത്തിൽ സിവിൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മരണങ്ങൾ

കേരളം: 97.4

യുപി: 47.3

  • വൈദ്യുതിയുള്ള വീടുകൾ

കേരളം: 99.6

യുപി: 91.0

  • നല്ല കുടിവെള്ളമുള്ള വീടുകൾ

കേരളം: 94.9

യുപി: 99.2

  • നല്ല ശൗചാലയമുള്ള വീടുകൾ

കേരളം: 98.7

യുപി: 68.8

  • നല്ല ഇന്ധനം ഉപയോഗിച്ചുള്ള പാചകം

കേരളം: 72.1

യുപി: 49.5

  • നല്ല ഉപ്പ് ഉപയോഗിക്കുന്നത്

കേരളം: 99.3

യുപി: 92.3

  • ഹെൽത്ത് ഇൻഷൂറൻസ് ഉള്ള ഒരാളുള്ള കുടുംബം

കേരളം: 51.5

യുപി: 15.9

  1. 2019-20 കാലയളവിൽ പ്രീപ്രൈമറി സ്‌കൂളിൽ പോയ അഞ്ചു വയസ്സിന് താഴെയുള്ളവർ

കേരളം: 29.0

യുപി: 9.3


പ്രായപൂർത്തിയായവരുടെ വിവരങ്ങൾ

  • സാക്ഷരതയുള്ള സ്ത്രീകൾ

കേരളം: 97.4

യുപി: 66.1

  • സാക്ഷരതയുള്ള പുരുഷന്മാർ

കേരളം: 97.1

യുപി: 82.0

  • പത്തു വർഷമോ അതിലേറെയോ സ്‌കൂളിൽ പഠിച്ച സ്ത്രീകൾ

കേരളം: 77.0

യുപി: 39.3

  • പത്തു വർഷമോ അതിലേറെയോ സ്‌കൂളിൽ പഠിച്ച പുരുഷന്മാർ

കേരളം: 73.3

യുപി: 48.6

  • ഇൻറർനെറ്റ് ഉപയോഗിച്ച സ്ത്രീകൾ

കേരളം: 61.1

യുപി: 30.6

  • ഇൻറർനെറ്റ് ഉപയോഗിച്ച പുരുഷന്മാർ

കേരളം: 76.1

യുപി: 59.1


വിവാഹം, ഫേർട്ടിലിറ്റി

  • 18 വയസ്സിന് മുമ്പ് വിവാഹിതരായ 20-24 വയസ്സുള്ള സ്ത്രീകൾ

കേരളം: 6.3

യുപി: 15.8

  • 21 വയസ്സിന് മുമ്പ് വിവാഹിതരായ പുരുഷന്മാർ

കേരളം: 1.4

യുപി: 23.0

  • മൊത്തം ഫേർട്ടിലിറ്റി നിരക്ക്

കേരളം: 1.8

യുപി: 2.4

  • സർവേ നടക്കുമ്പോൾ 15-19 വയസ്സിനിടയിൽ ഗർഭിണികളായവർ

കേരളം: 2.4

യുപി: 2.9

  • 15-19 വയസ്സുള്ളവർക്കിടയിലെ അഡോളസൻറ് ഫേർട്ടിലിറ്റി നിരക്ക്

കേരളം: 18

യുപി: 22


ശിശമരണ നിരക്ക്

  • നവജാതശിശു മരണനിരക്ക്

കേരളം: 3.4

യുപി: 35.7

  • ശിശുമരണ നിരക്ക്

കേരളം: 4.4

യുപി: 50.4

  • അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്

കേരളം: 5.2

യുപി:59.8

മാതൃത്വവും കുഞ്ഞിന്റെ ആരോഗ്യവും

  • മദർ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ലഭിച്ച പ്രസവങ്ങൾ

കേരളം: 91.3

യുപി: 79.8

  • ഇൻസ്റ്റിറ്റിയൂഷനൽ ബെർത്ത്

കേരളം: 99.8

യുപി: 83.4

  • വീടുകളിലെ പ്രസവം

കേരളം: 0.2

യുപി: 4.7

  • വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന പ്രസവം

കേരളം: 100

യുപി:84.8

  • സിസേറിയൻ

കേരളം: 38.9

യുപി: 13.7

  • പ്രൈവറ്റ് ആശുപത്രിയിലെ സിസേറിയൻ

കേരളം: 39.9

യുപി: 39.4

  • സർക്കാർ ആശുപത്രിയിലെ സിസേറിയൻ

കേരളം: 37.2

യുപി: 6.2


കുട്ടികളും വാക്‌സിനും

  • 12-23 മാസ വാക്‌സിനുകൾ സ്വീകരിച്ച കുട്ടികൾ

കേരളം: 77.8

യുപി: 69.6


ലിംഗ വിവേചനവും അതിക്രമവും

  • ഭർതൃവീട്ടിൽ പീഡനം അനുഭവിച്ച 18-49 പ്രായമുള്ളവർ

കേരളം: 9.9

യുപി: 34.8

  • ഗർഭിണിയായിരിക്കെ ശാരീരിക പീഡനം അനുഭവിച്ച 18 -49 പ്രായമുള്ളവർ

കേരളം: 0.5

യുപി: 3.7

  • 18ാം വയസ്സിൽ ലൈംഗിക പീഡനം അനുഭവിച്ച 18-49 പ്രായമുള്ളവർ

കേരളം: 1.6

യുപി: 0.7


മദ്യം, പുകയില ഉപയോഗവും (15 വയസ്സിന് മുകളിൽ പ്രായമുള്ളവർ)

  • പുകയില ഉപയോഗിക്കുന്ന 15 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ

കേരളം: 2.2

യുപി: 8.4

  • പുകയില ഉപയോഗിക്കുന്ന 15 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ

കേരളം: 16.9

യുപി: 44.1

  • മദ്യം ഉപയോഗിക്കുന്ന 15 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ

കേരളം: 0.2

യുപി: 0.3

  • മദ്യം ഉപയോഗിക്കുന്ന 15 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ

കേരളം: 19.9

യുപി: 14.൬

'യു.പി ജനത ആഗ്രഹിക്കുന്നത് കേരളത്തെപ്പോലെയാകാൻ'; യോഗിക്ക് പിണറായിയുടെ മറുപടി

കേരളത്തെക്കുറിച്ചുള്ള യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ വിവാ​​ദ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 'യു.പി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോ​ഗിക്കുള്ളത്' പിണറായി ട്വീറ്റ് ചെയ്തു.

വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം. ഭയരഹിതമായി ജീവിക്കാൻ എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് പല അത്ഭുതങ്ങളും നടന്നു. എന്തെങ്കിലും പിഴവ് നിങ്ങൾക്കു സംഭവിച്ചാൽ ഈ അഞ്ചു വർഷത്തെ പ്രയത്നം വൃഥാവിലാകുമെന്നും യോഗി പറഞ്ഞു. ഉത്തർപ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് യോഗിയുടെ വീഡിയോ പങ്കുവെച്ചത്. അതേസമയം, ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും വി.ഡി ട്വീറ്റ് ചെയ്തു.


Infant mortality rate: Kerala: 4.4, UP: 50.4; Kerala and UP; What the National Family Health Survey says

TAGS :

Next Story