Quantcast

പരിക്കേറ്റ മൂർഖന് ചികിത്സ; യുപിയിൽ നിന്ന് ആംബുലൻസിൽ ഡൽഹിയിലെത്തിച്ചു

ഡൽഹിയിലെ വൈൽഡ് ലൈഫ് എസ്.ഒ.എസ് സെന്‍ററിലേക്കാണ് പാമ്പിനെ മാറ്റിയത്.

MediaOne Logo

Web Desk

  • Published:

    9 Oct 2023 10:34 AM IST

പരിക്കേറ്റ മൂർഖന് ചികിത്സ; യുപിയിൽ നിന്ന് ആംബുലൻസിൽ ഡൽഹിയിലെത്തിച്ചു
X

ഡൽഹി: പരിക്കേറ്റ നിലയിൽ ഉത്തർപ്രദേശിലെ വനപാലകർ കണ്ടെത്തിയ മൂർഖനെ ചികിത്സയ്ക്കായി ഡൽഹിയിലെത്തിച്ചു. സ്വകാര്യ ആംബുലൻസിലാണ് പാമ്പിനെ ഡൽഹിയിലെ വൈൽഡ് ലൈഫ് എസ്.ഒ.എസ് സെന്‍ററിലേക്കെത്തിച്ചത്.

യുപിയിലെ ബുദൗൻ ജില്ലയിലെ ഒരു ഹാർഡ്‌വെയർ കടയിൽ നിന്ന് ഇരുമ്പ് ദണ്ഡ് വീണാണ് പാമ്പിന് പരിക്കേറ്റത്. പാമ്പിനെ കണ്ട് പേടിച്ച ജീവനക്കാരന്റെ കയ്യിൽ നിന്ന് ഇരുമ്പ് ദണ്ഡ് താഴെ വീഴുകയായിരുന്നു.

ബുദൗനിലും പരിസര പ്രദേശങ്ങളിലും പാമ്പിന് ചികിത്സ നൽകാനുള്ള സൗകര്യങ്ങളില്ലാത്തതിനാലാണ് ഡൽഹിയിലേക്ക് മാറ്റിയത്. പീപ്പിൾ ഫോർ ആനിമൽ വളണ്ടിയർമാരുടെ നേതർത്വത്തിലാണ് മൂർഖനെ ഡൽഹിയിലെത്തിച്ചത്. മുറിവുകൾ സുഖപ്പെട്ടാൽ പാമ്പിനെ തുറന്നുവിടുമെന്ന് പീപ്പിൾ ഫോർ ആനിമൽ സംഘടന അധികൃതർ വ്യക്തമാക്കി.

TAGS :

Next Story