Quantcast

വന്ദേഭാരത് എക്സ്പ്രസ് നിര്‍മിക്കുന്നത് എങ്ങനെയെന്നറിയാമോ? ചെന്നൈയിലെ ഐസിഎഫ് ഫാക്ടറിക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

നിർമാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ വീഡിയോയിൽ കാണാം

MediaOne Logo

Web Desk

  • Published:

    10 March 2026 9:47 AM IST

വന്ദേഭാരത് എക്സ്പ്രസ് നിര്‍മിക്കുന്നത് എങ്ങനെയെന്നറിയാമോ? ചെന്നൈയിലെ ഐസിഎഫ് ഫാക്ടറിക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
X

ചെന്നൈ: മടുപ്പില്ലാതെ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിക്കുമെന്നതാണ് വന്ദേഭാരത് ട്രെയിനുകളെ മറ്റ് ട്രെയിനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ട്രെയിനെ വളരെ പെട്ടെന്നാണ് യാത്രക്കാര്‍ ഏറ്റെടുത്തത്. എന്നാൽ ഈ അത്യാധുനിക കോച്ചുകളുടെ നിർമാണത്തിന് പിന്നിലെ വിപുലമായ പ്രവർത്തനങ്ങളെക്കുറിച്ച് ചുരുക്കം ചിലർക്ക് മാത്രമേ അറിവുള്ളൂ. ഈ സെമി-ഹൈസ്പീഡ് ട്രെയിനുകൾ എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കുന്ന, വന്ദേ ഭാരത് എക്സ്പ്രസിന്‍റെ നിർമാണത്തിന് പിന്നിലെ അപൂർവ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്.

ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററായ @karannzzz ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ചെന്നൈയിലെ റെയിൽവേ കോച്ച് നിർമ്മാണ കേന്ദ്രത്തിനുള്ളിലെ കാഴ്ചകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.നിർമാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ വീഡിയോയിൽ കാണാം. ഒരു ദൃശ്യത്തിൽ, ഏകദേശം നിർമാണം പൂർത്തിയായ ഒരു റെയിൽവേ കോച്ച് വലിയൊരു വർക്ക്ഷോപ്പിനുള്ളിലെ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. കോച്ചിന് താഴെ തറയിലിരുന്ന് ഒരു തൊഴിലാളി യന്ത്രഭാഗങ്ങളും മറ്റ് ഫിറ്റിംഗുകളും അതീവ ശ്രദ്ധയോടെ ഘടിപ്പിക്കുന്നതും കാണാം.

നിർമാണത്തിലിരിക്കുന്ന ഒരു കോച്ചിന്റെ ഉൾഭാഗവും കാണിക്കുന്നുണ്ട്. ഫ്ലോറിംഗ്, സീറ്റുകൾ, മറ്റ് ഇന്റീരിയർ ജോലികൾ എന്നിവ ചെയ്യുന്നതിന് മുമ്പുള്ള കോച്ചിന്റെ ലോഹനിർമിതമായ രൂപവും കാണാം. സ്ട്രക്ചറൽ ബീമുകൾ, തറയ്ക്കുള്ള ഫ്രെയിംവർക്ക് എന്നിവയും മറ്റ് ഘടകങ്ങളും വ്യക്തമായി കാണാൻ സാധിക്കും, ഇത് അസംബ്ലിംഗിന്റെ പ്രാരംഭ ഘട്ടങ്ങളെ സൂചിപ്പിക്കുന്നു.

മറ്റൊരു ദൃശ്യത്തിൽ, വിശാലമായ നിർമാണ ശാലയ്ക്കുള്ളിലെ ട്രാക്കിൽ ഒരു കോച്ചിന്റെ പിൻഭാഗം കാണാം. അതേസമയം തന്നെ തൊഴിലാളികൾ വിവിധ ജോലികളിൽ ഏർപ്പെട്ടുകൊണ്ട് വർക്ക്ഷോപ്പിലൂടെ നീങ്ങുന്നതും കാണാം. ക്യാമറ യൂണിറ്റിലൂടെ നീങ്ങുമ്പോൾ, നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ ഒത്തുചേർന്ന് എങ്ങനെയാണ് പൂർണരൂപത്തിലുള്ള ഒരു ട്രെയിൻ കോച്ച് നിർമിക്കപ്പെടുന്നതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

TAGS :

Next Story