Quantcast

മണിപ്പൂരിൽ പുനരാരംഭിച്ച ബസ് സർവീസിന് നേരെ ആക്രമണം

കാങ്‌പോക്പിയിൽ വെച്ചാണ് ബസ് ആക്രമിക്കപ്പെട്ടത്. സുരക്ഷാസേന ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-03-08 09:15:30.0

Published:

8 March 2025 2:38 PM IST

മണിപ്പൂരിൽ പുനരാരംഭിച്ച ബസ് സർവീസിന് നേരെ ആക്രമണം
X

ഇംഫാല്‍: മണിപ്പൂരിൽ ഇന്ന് പുനരാരംഭിച്ച ബസ് സർവീസിന് നേരെ ആക്രമണം. കാങ്‌പോക്പിയിൽ വെച്ചാണ് ബസ് ആക്രമിക്കപ്പെട്ടത്. സുരക്ഷാസേന ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.

സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണം എന്ന കേന്ദ്ര നിർദ്ദേശത്തിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചത്.

ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ നടത്തും.

കുക്കി – മെയ്തെയ് സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ വിവിധ മേഖലകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നേരത്തെ മെയ്തെയ് സ്വാധീനമുള്ള മേഖലകളിൽ കുക്കി വിഭാഗക്കാരും കുക്കി വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ മെയ്തെയ് വിഭാഗത്തിലുള്ളവരും യാത്രകൾ നടത്തിയിരുന്നില്ല.

എന്നാൽ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.

TAGS :

Next Story