നുഴഞ്ഞുകയറ്റ ശ്രമം; ഗുജറാത്ത് അതിർത്തിയിൽ ഒരാളെ വധിച്ചു
ഇന്നലെ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തി മേഖലയിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം.

ന്യൂഡൽഹി: ഗുജറാത്ത് അതിർത്തി മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഇന്നലെ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തി മേഖലയിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം.
ഒരാളെ വധിച്ചു എന്നാണ് ബിഎസ്എഫ് നൽകുന്ന വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിലെ നുഴഞ്ഞു കയറ്റശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ജമ്മു കാശ്മീരടക്കമുള്ള സ്ഥലങ്ങളിൽ ആറോളം സൈനികരെ നേരത്തെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ ശ്രമവും സൈന്യം പരാജയപ്പെടുത്തിയത്.
watch video:
Next Story
Adjust Story Font
16