'ലൊക്കേഷനിൽ ഇരിക്കുമ്പോൾ ഒരു മേക്കപ്പ് അസിസ്റ്റന്‍റ് വന്ന് വയറിൽ തൊട്ടു, മടിയിൽ കയറി ഇരുന്നു'; മോളിവുഡിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അൽജസീറ ഡോക്യുമെന്‍ററി
നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ഡോക്യുമെന്‍റററിയിൽ പ്രതിപാദിക്കുന്നുണ്ട്

ഡൽഹി: മലയാള സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷണവുമായി അൽ ജസീറ ഡോക്യുമെന്‍ററി. ലൈംഗിക പീഡനം നേരിട്ട നടിമാര്‍ മുതൽ മേക്കപ്പ് ആര്‍ട്ടിസ്റ്റുകൾ വരെയുള്ളവരുടെ ഞെട്ടിക്കുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെന്‍റി ഒരുക്കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ഡോക്യുമെന്‍റററിയിൽ പ്രതിപാദിക്കുന്നുണ്ട്. കേസിൽ പ്രതിയാക്കപ്പെട്ടതിന് ശേഷവും എട്ടാം പ്രതി കൂടിയായ ദിലീപ് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടെന്നും ഈയിടെ അദ്ദേഹം നായകനായ സിനിമ പുറത്തിറങ്ങിയെന്നും ഡോക്യുമെന്‍ററിയിൽ ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയിലെ പ്രമുഖരായ മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത്, ഗണേഷ്, ജയസൂര്യ എന്നിവര്‍ക്കതിരെയായിരുന്നു ലൈംഗിക പീഡന പരാതികൾ ഉയര്‍ന്നത്.
''ഒരു മേക്കപ്പ് അസിസ്റ്റന്‍റ് എന്നെ വിളിച്ചുവരുത്തി ഭയങ്കര സെക്ഷ്വലായിട്ട് എന്‍റെ ശരീരത്തെക്കുറിച്ച് സംസാരിച്ചു. ഞാനപ്പോൾ ഭയങ്കര ചീത്ത വിളിച്ചിട്ട് അവിടുന്ന് ഇറങ്ങിപ്പോന്നു. പിന്നെ ഞാൻ പ്രശ്നക്കാരിയാണെന്ന് പറഞ്ഞിട്ട് എന്നെ അവിടെ നിന്നും പുറത്താക്കി. വേറൊരു മേക്കപ്പ് അസിസ്സറ്റന്‍റ് നമ്മൾ എവിടെയെങ്കിലും ഇരുന്നാൽ വയറിൽ വന്ന് തോണ്ടും, മടിയിൽ വന്നിരിക്കും. ഭയങ്കര പ്രശ്നമുണ്ടായപ്പോഴാണ് യൂണിയനില് വിളിച്ചുപറഞ്ഞത്'' മേക്കപ്പ് ആര്‍ട്ടിസ്റ്റായ രോഹിണി പറയുന്നു.
മലയാള സിനിമയെ ലോകസിനിമക്ക് മുന്നിൽ നാണം കെടുത്തുന്ന വിവരങ്ങളായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പുറത്തുവന്നത്. സിനിമയിലെ ഒരു മേഖലയിലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ ഓരോ മൊഴികളും. റിപ്പോര്‍ട്ടിന് ശേഷം 27ലധികം ലൈംഗിക പീഡന പരാതികളാണ് മോളിവുഡിൽ നിന്നും പുറത്തുവന്നത്. പ്രമുഖ താരങ്ങൾക്കെതിരെയായിരുന്നു പീഡന പരാതികൾ.ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൾ നൽകിയ മൊഴികൾ ഞെട്ടിക്കുന്നതായിരുന്നു. സിനിമയിലെ യുവതാരങ്ങളിൽ പലരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു.
അതിനിടയിൽ മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യമിവല്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കിവന്ന 14 കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോര്‍ട്ട് നൽകുമെന്നായിരുന്നു വിവരം.
Adjust Story Font
16

