ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി; സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരായ അന്വേഷണ റിപ്പോർട്ട്
കേസ് ഒത്തുത്തീർപ്പിന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു

ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ സസ്‌പെൻഷൻ നടപടി നേരിട്ട രണ്ട് ജഡ്ജിമാർക്കെതിരായ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അഭിഭാഷകനെതിരെ ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ജഡ്ജിമാർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
കേസ് ഒത്തുത്തീർപ്പിന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാർ മറ്റൊരു ജഡ്ജിയായ അനിൽ കുമാർ എന്നിവർക്കെതിരെയാണ് ഹൈക്കോടതി നടപടിയെടുത്തത്.
Next Story
Adjust Story Font
16

