Quantcast

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കാൻ അന്വേഷണസംഘം

എൻഐഎയുടെ പക്കലുള്ള സാക്ഷി കൊച്ചി സ്വദേശിയാണെന്ന് സൂചന

MediaOne Logo

Web Desk

  • Updated:

    2025-04-14 05:03:29.0

Published:

14 April 2025 8:27 AM IST

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയുടെ ശബ്ദ സാമ്പിളുകൾ  പരിശോധിക്കാൻ അന്വേഷണസംഘം
X

ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദ സാമ്പളുകൾ അന്വേഷണസംഘം ഉടൻ പരിശോധിക്കും. NIA യുടെ പക്കലുള്ള കോൾ റെക്കോർഡിംഗുകൾ റാണയുടെ ശബ്ദവുമായി പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം, എൻഐഎയുടെ പക്കലുള്ള സാക്ഷി കൊച്ചി സ്വദേശിയാണെന്ന സൂചനയുണ്ട്. റാണയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും NIA ആരംഭിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയെ 12 എന്‍ഐഎ ഉദ്യോഗസ്ഥർ ചേർന്നാണ് ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനോട് റാണ കൃത്യമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

2019ലാണ് പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്. റാണക്കെതിരായ തെളിവുകളും കൈമാറി. അതേസമയം ഇന്ത്യയില്‍ എത്തിയാല്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രിംകോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്. 2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റാണ, ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. ഭീകരബന്ധക്കേസില്‍ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

TAGS :

Next Story