Quantcast

ശതകോടീശ്വരനും ആകാശ എയർ ഉടമയുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ആഗസ്റ്റ് ഏഴിന് തുടങ്ങിയ 'ആകാശ എയർ' എന്ന കമ്പനിയിലൂടെ വ്യോമയാന ബിസിനസ് രംഗത്തേക്കും ജുൻജുൻവാല രംഗപ്രവേശം ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-30 09:48:33.0

Published:

14 Aug 2022 10:05 AM IST

ശതകോടീശ്വരനും ആകാശ എയർ ഉടമയുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു
X

മുംബൈ: ശതകോടീശ്വരനായ വ്യവസായിയും ഓഹരി വ്യാപാരിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. ഇന്ന് രാവിലെ മുബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്റ്റ് ഏഴിന് തുടങ്ങിയ 'ആകാശ എയർ' എന്ന കമ്പനിയിലൂടെ വ്യോമയാന ബിസിനസ് രംഗത്തേക്കും ജുൻജുൻവാല രംഗപ്രവേശം ചെയ്തിരുന്നു.

നിക്ഷേപകൻ എന്നതിന് പുറമെ ആപ്‌ടെക് ലിമിറ്റഡ്, ഹുംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ചെയർമാൻ പദവിയും ജുൻജുൻവാല വഹിച്ചിരുന്നു. നിരവധി മുൻനിര കമ്പനികളുടെ ഡയരക്ടർ ബോർഡ് അംഗം കൂടിയായിരുന്നു അദ്ദേഹം. രോഗബാധിതനായതിനാൽ വീൽചെയറിലിരുന്നാണ് ആകാശ എയറിന്റെ ലോഞ്ചിങ് പരിപാടിയിൽ അദ്ദേഹം പങ്കെടുത്തത്.

ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സാമ്പത്തികരംഗത്ത് മായാത്ത സംഭാവനകൾ നൽകിയാണ് ജുൻജുൻവാല മടങ്ങിയതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.



TAGS :

Next Story