Quantcast

ഇസാർ അഹമ്മദിനെ മർദിച്ചു കൊന്ന കേസ്: ഏഴ് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായവരിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-28 13:18:16.0

Published:

28 Sept 2023 6:45 PM IST

ഇസാർ അഹമ്മദിനെ മർദിച്ചു കൊന്ന കേസ്: ഏഴ് പേർ അറസ്റ്റിൽ
X

ഡൽഹി: ഇസാർ അഹമ്മദിനെ മർദിച്ചു കൊന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ. ഇതിലൊരാൾ പതിനേഴ് വയസുകാരനായ പ്രായ പൂർത്തിയാകാത്തയാളാണ്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ഇസാർ അഹമ്മദിനെ ആൾക്കുട്ടം മർദിച്ചു കൊലപ്പെടുത്തിയത്.

ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് വരും മണിക്കൂറിൽ പുറത്തു വിടും. ഇവരെയിപ്പോൾ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ അരികിൽ നിന്ന് ഭക്ഷണം കഴിച്ച ഇസാർ അഹമ്മദിനെ അതിക്രൂരമായിട്ടാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. കള്ളനാണെന്ന് ആരോപിച്ചാണ് ഇവർ ഇസാറിനെ കൊലപ്പെടുത്തിയത്.

സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ഇസാറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിയുമായി പൊലീസിപ്പോൾ മുന്നോട്ടു പോവുകയാണ്.

TAGS :

Next Story