Quantcast

ഇസ്രായേൽ എംബസിക്ക് സമീപത്തെ പൊട്ടിത്തെറി; എൻ.എസ്.ജി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കണ്ടെത്തൽ

MediaOne Logo

Web Desk

  • Published:

    11 Jan 2024 3:48 AM GMT

ഇസ്രായേൽ എംബസിക്ക് സമീപത്തെ പൊട്ടിത്തെറി; എൻ.എസ്.ജി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു
X

ന്യൂഡൽഹി: ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ പൊട്ടിത്തെറിയിൽ ദേശീയ സുരക്ഷാ സേന (എൻ.എസ്.ജി) ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി. നിയന്ത്രിത സ്ഫോടനത്തിനുള്ള തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. പ്രത്യേകം തയ്യാറാക്കിയ ടൈമറും സ്ഫോടനത്തിന് ഉപയോഗിച്ചു. ഭീഷണി കത്തിൽ നിന്നും വിരലടയാളം കണ്ടെത്താനായി​ല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഒരു പ്രതിയെ പോലും പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 26 നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ടതായി ​ഡൽഹി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തിയത്.

എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ സം​ശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയർ പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ട​െതന്നാണ് ഒരു​ ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാ​ണെന്ന് ഇസ്രായേൽ എംബസി അറിയിച്ചു.

ഇതിനെ തുടർന്ന് ഇസ്രായേലി നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇസ്രായേലി യാത്രക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

TAGS :

Next Story