Quantcast

ഛത്തീസ്ഗഡില്‍ എഐ ഉപയോഗിച്ച് വിദ്യാർഥിനികളുടെ അശ്ലീല ചിത്രം നിർമിച്ചു; എൻജിനീയറിങ് വിദ്യാർഥിക്ക് സസ്പെൻഷൻ

ഛത്തീസ്ഗഡിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ്ങ് വിദ്യാർഥിയാണ് കോളജിലെ മറ്റു പെൺകുട്ടികളുടെ അശ്ലീല ചിത്രം എഐ സഹായത്തോടെ നിര്‍മിച്ചത്.

MediaOne Logo

Web Desk

  • Updated:

    2025-10-09 04:27:13.0

Published:

9 Oct 2025 9:48 AM IST

ഛത്തീസ്ഗഡില്‍ എഐ ഉപയോഗിച്ച് വിദ്യാർഥിനികളുടെ അശ്ലീല ചിത്രം നിർമിച്ചു; എൻജിനീയറിങ് വിദ്യാർഥിക്ക് സസ്പെൻഷൻ
X

NDTV Image

ഭോപ്പാൽ: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ച് എൻജിനീയങ്ങ് വിദ്യാർഥി.

ഛത്തീസ്ഗഡിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ്ങ് വിദ്യാർഥിയാണ് കോളജിലെ മറ്റു പെൺകുട്ടികളുടെ അശ്ലീല ചിത്രം എഐ സഹായത്തോടെ നിര്‍മിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ആയിരത്തിലധികം വിദ്യാർഥികളുടെ ഫോട്ടോകളും വീഡിയോകളും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ബിലാസ്പൂര്‍ സ്വദേശിയാണ്. 36 വനിതാ വിദ്യാർഥിനികള്‍ പരാതി നൽകിയതിനെ തുടർന്നാണ് യുവാവിന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞതെന്ന് കോളേജ് അധികൃതർ പറയുന്നു.

പരാതിക്ക് പിന്നാലെ കോളജിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചു. ഇവർ കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ചിത്രീകരിച്ച ചിത്രങ്ങൾ ക്യാംപസിന് പുറത്തുള്ള മറ്റുള്ള ആർക്കെങ്കിലും അയച്ച് നൽകിയിട്ടുണ്ടോ എന്നതു പരിശോധിക്കുന്നുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയ ഉടനെ നടപടി സ്വീകരിക്കുമെന്നുംം പൊലീസ് അറിയിച്ചു.

''കോളജ് മാനേജ്‌മെന്റുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്, വസ്തുതകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രേഖാമൂലമുള്ള പരാതി ലഭിച്ചുകഴിഞ്ഞാൽ, അന്വേഷണം ആരംഭിക്കും''- രാഖി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആശിഷ് രാജ്പുത് പറഞ്ഞു.

TAGS :

Next Story