Quantcast

ജഹാംഗീർപുരി സംഘർഷമുണ്ടായത്‌ പൊലീസിന്റെ നിഷ്‌ക്രിയത്വംമൂലം: ജമാഅത്തെ ഇസ്‍ലാമി

'പൊലീസ് സ്വന്തം ജോലി ചെയ്തിരുന്നെങ്കില്‍ തടയാമായിരുന്ന സംഘർഷമായിരുന്നു'

MediaOne Logo

Web Desk

  • Updated:

    2022-04-20 08:49:31.0

Published:

20 April 2022 7:26 AM GMT

ജഹാംഗീർപുരി സംഘർഷമുണ്ടായത്‌ പൊലീസിന്റെ നിഷ്‌ക്രിയത്വംമൂലം: ജമാഅത്തെ ഇസ്‍ലാമി
X
Listen to this Article

ഡൽഹി: ജഹാംഗീർപുരി സംഘർഷം പൊലീസിന്റെ നിഷ്‌ക്രിയത്വം കൊണ്ട് സംഭവിച്ചതാണെന്ന് ജമാഅത്തെ ഇസ്‍ലാമി. നടന്നത് പൊടുന്നനെയുണ്ടായ കലാപമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും സംഘടനാ ഉപാധ്യക്ഷൻ മുഹമ്മദ് സലിം എഞ്ചിനീയർ പറഞ്ഞു. പൊലീസ് സ്വന്തം ജോലി ചെയ്തിരുന്നെങ്കില്‍ തടയാമായിരുന്ന സംഘർഷമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചംഗ പ്രതിനിധി സംഘത്തോടൊപ്പം കലാപ ബാധിതരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് സലിം എഞ്ചിനീയർ.

'അക്രമത്തിന് മുമ്പ് രണ്ട് തവണ ജാഥകൾ നടത്തി. നോമ്പുതുറയ്ക്കും പ്രാർഥനക്കുമുള്ള സമയമായപ്പോഴാണ് മൂന്നാമത്തെ ജാഥ നടത്തിയത്. ജാഥയിൽ പങ്കെടുത്തവർ തന്നെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് അക്രമം തുടങ്ങി. ചിലർ ഉച്ചത്തിൽ പാട്ടുവെച്ചും ഡ്രം കൊട്ടിയും പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞെന്നും അക്രമം വളരെ വേദനാജനകവും ദാരുണവും ആസൂത്രിത ഗൂഢാലോചനയുടെ ഫലവുമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിനിധി സംഘം കലാപബാധിതരായ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംവദിക്കുകയും ചെയ്തു. ആവശ്യമായ സഹായം നൽകുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തു. ജമാഅത്തെ ഇസ്‍ലാമി ദേശീയ കാര്യ സെക്രട്ടറി മുഹമ്മദ് അഹമ്മദ്, ഡൽഹി സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ വാഹിദ് അടക്കമുള്ളവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഏകപക്ഷീയമായ നടപടി ഒഴിവാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാർ ആരായാലും വിവേചനമില്ലാതെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം പൊലീസിനോട് ആവശ്യപ്പെട്ടു.


TAGS :

Next Story