Quantcast

'അദാനി, ചൈന വിഷയങ്ങളിലെല്ലാം മൗനം മാത്രം, ഇത് മൻകി ബാത്തല്ല, മൗൻ കി ബാത്ത്'; പരിഹാസവുമായി കോണ്‍ഗ്രസ്

' മൻ കി ബാത്തിന്റെ ഫലങ്ങളെക്കുറിച്ച് ഐ.ഐ.എം ഡോക്ടറേറ്റ് പഠനം നടത്തുന്നു..എന്നാൽ അതിന്റെ ഡയറക്ടറുടെ അക്കാദമിക് യോഗ്യത പോലും വിദ്യാഭ്യാസമന്ത്രാലയം ചോദ്യം ചെയ്തിട്ടുണ്ട്'

MediaOne Logo

Web Desk

  • Published:

    30 April 2023 6:58 AM GMT

Jairam Ramesh on PM Modis upcoming 100th episode of Mann Ki Baat,Jairam Ramesh on PM Modi,latest national news,എല്ലാത്തിലും മൗനം മാത്രം, ഇത് മൻകി ബാത്തല്ല, മൗൻ കി ബാത്ത്; പരിഹാസവുമായി കോണ്‍ഗ്രസ്
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷത്തെ പരിഹസിച്ച് കോൺഗ്രസ്. ഇത് 'മൻ കി ബാത്തല്ല', 'മൗൻ കി ബാത്താണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. ചൈന,അദാനി വിഷയത്തിലും സാമ്പത്തിക അസമത്വങ്ങളിലും വനിതാ ഗുസ്തി താരങ്ങളെ അപമാനിച്ചതിലുമെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ചുള്ള വിവരം വലിയ കൊട്ടിയാഘോഷിച്ചാണ് നടക്കുന്നത്. എന്നാൽ ചൈന, അദാനി,സാമ്പത്തിക അസമത്വം,അവശ്യസാധനങ്ങളുടെ വിലക്കയറ്റം,ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങൾ, വനിതാ ഗുസ്തി താരങ്ങളെ അപമാനിക്കൽ, കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുക, കർണാടക പോലുള്ള ഇരട്ട എൻജിൻ സർക്കാറിന്റെ അഴിമതി, മൻകി ബാത്തിന്റെ ഫലങ്ങളെക്കുറിച്ച് ഐ.ഐ.എം ഡോക്ടറേറ്റ് പഠനം നടത്തുന്നു..എന്നാൽ അതിന്റെ ഡയറക്ടറുടെ അക്കാദമിക് യോഗ്യത പോലും വിദ്യാഭ്യാസ മന്ത്രാലയം ചോദ്യം ചെയ്തിട്ടുണ്ട്...' ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, ശ്രോതാക്കളാണ് മൻകി ബാത്ത് വിജയിപ്പിച്ചതെന്ന് ഇത്രയും ദൂരം സഞ്ചരിച്ചത് അവിശ്വസനീയമാണെന്നും പ്രധാനമന്ത്രി മൻകി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പറഞ്ഞു. ഉത്തരവാദിത്തം വർധിച്ചു.ജനങ്ങളാണ് തനിക്ക് എല്ലാം..നിരവധി കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് പഠിച്ചു. ജനങ്ങളുമായി ബന്ധപ്പെടാനാണ് മൻകി ബാത്ത് എന്നും മോദി പറഞ്ഞു.



TAGS :

Next Story