Quantcast

മൻ കി ബാത്ത്@100; ഇത്രയും ദൂരം സഞ്ചരിച്ചത് അവിശ്വസനീയമെന്ന് പ്രധാനമന്ത്രി

മൻ കി ബാത്ത് ഒരു തീർഥയാത്രയാണ്. ജനങ്ങളാണ് തനിക്ക് എല്ലാം. നിരവധി കാര്യങ്ങൾ മറ്റുള്ളവരിൽനിന്ന് പഠിക്കാനായെന്നും മോദി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-04-30 06:22:25.0

Published:

30 April 2023 6:13 AM GMT

Modi man ki baat@100 news
X

ന്യൂഡൽഹി: മൻ കി ബാത്ത് നൂറാം എപ്പിസോഡിൽ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി. എല്ലാവരിലും സന്ദേശമെത്തിക്കാനായി. ശ്രോതാക്കളാണ് മൻ കി ബാത്ത് വിജയിപ്പിച്ചത്. ഇത്രയും ദൂരം സഞ്ചരിച്ചത് അവിശ്വസനീയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൻ കി ബാത്ത് താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കി. എല്ലാ മേഖലകളെയും സ്പർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. മൻ കി ബാത്ത് ഒരു തീർഥയാത്രയാണ്. മുഖ്യമന്ത്രിയായപ്പോൾ ജനങ്ങളുമായി സംവദിച്ചിരുന്നു. ഡൽഹിയിലെത്തിയപ്പോൾ സ്ഥിതി മാറി, ഉത്തരവാദിത്തം വർധിച്ചു. ജനങ്ങളാണ് തനിക്ക് എല്ലാം. നിരവധി കാര്യങ്ങൾ മറ്റുള്ളവരിൽനിന്ന് പഠിച്ചു. ജനങ്ങളുമായി ബന്ധപ്പെടാനാണ് മൻ കി ബാത്ത് എന്നും മോദി പറഞ്ഞു.

2014 ഒക്ടോബർ മൂന്നിനാണ് ആദ്യമായി മൻ കി ബാത്ത് സംപ്രേഷണം ചെയ്തത്. 14 മിനിറ്റ് ആയിരുന്നു ആദ്യത്തെ മൻ കി ബാത്തിന്റെ ദൈർഘ്യം. 2015 ഏപ്രിൽ മുതൽ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് സംപ്രേഷണം ചെയ്യുന്നത്. 2016 ജനുവരി 31-ന് മൻ കി ബാത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും 2017 മെയ് 28 മുതൽ സംസ്‌കൃത പരിഭാഷയും ആരംഭിച്ചു.

നിലവിൽ 23 ഭാഷകളിലും 29 പ്രാദേശിക ഭാഷകളിലുമാണ് ( 25 വടക്കുകിഴക്കൻ ഭാഷകളും ഛത്തീസ്ഗഢിലെ നാല് ഭാഷകളും) മൻ കി ബാത്ത് സംപ്രേഷണം ചെയ്യുന്നത്. ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, തിബറ്റൻ, ബലൂചി, അറബിക്, പശ്‌തോ തുടങ്ങി 11 വിദേശഭാഷകളിലും മൻ കി ബാത്ത് സംപ്രേഷണം ചെയ്യുന്നുണ്ട്. 2015 ജനുവരിലെ നാലാമത്തെ എപ്പിസോഡ് മുതലാണ് മൻ കി ബാത്തിന്റെ ദൈർഘ്യം 30 മിനിറ്റാക്കി നിജപ്പെടുത്തിയത്.

TAGS :

Next Story