ഖാംനഈയുടെ വധത്തെ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി
ഖാംനഈയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ വധത്തെ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി. സമകാലിക മുസ് ലിം ലോകത്ത് ഒരു ഉന്നത വ്യക്തിത്വമായിരുന്നു ഖാംനഈ. വിദേശ ആധിപത്യത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തിയ വ്യക്തി. റമദാൻ മാസത്തിൽ യുഎസ് ഇസ്രായേൽ ആക്രമണം ദശലക്ഷക്കണക്കിന് ആളുകളെ ദുഃഖിപ്പിച്ചു. കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. ഇറാനിലെ ജനങ്ങൾക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഖാംനഈയെ വധിച്ചതായി ഇന്നലെ ഇസ്രായേലും യുഎസും അവകാശപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസ്, ബ്രിട്ടീഷ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണമാണ് ഇറാൻ നടത്തുന്നത്. ഖത്തർ, യുഎഇ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഖാംനഈയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

