Quantcast

'എംഫില്‍ പൂർത്തിയാക്കാന്‍ അനുവദിക്കാതെ പുറത്താക്കല്‍ ഭീഷണി': സര്‍വകലാശാലക്കെതിരെ സഫൂറ സര്‍ഗാര്‍

ഗർഭിണിയായിരിക്കെ, പൗരത്വ സമരത്തിന്‍റെ പേരിൽ സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    26 Aug 2022 1:09 AM GMT

എംഫില്‍ പൂർത്തിയാക്കാന്‍ അനുവദിക്കാതെ പുറത്താക്കല്‍ ഭീഷണി: സര്‍വകലാശാലക്കെതിരെ സഫൂറ സര്‍ഗാര്‍
X

പൗരത്വ സമര നായിക സഫൂറ സർഗാറിന് ​ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ തടസ്സം സൃഷ്ടിച്ച്​ ജാമിഅ മില്ലിയ സർവകലാശാല. സോഷ്യോളജിയിൽ ഇന്‍റ​ഗ്രേറ്റഡ്​ എം.ഫിൽ​ വിദ്യാർഥിയായ താന്‍, വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ പിരിച്ചുവിടൽ ഭീഷണിയിലാണെന്ന്​ സഫൂറ പറഞ്ഞു. മൂന്ന്​ മാസം ഗർഭിണിയായിരിക്കെ പൗരത്വ സമരത്തിന്‍റെ പേരിൽ സഫൂറയെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2022 ഫെബ്രുവരിയിലാണ്​ സഫൂറയുടെ കോഴ്സിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്​​​. ഇതിനിടെ കോവിഡ്​ മൂലം ഗവേഷണം പൂർത്തിയാക്കാനായില്ല. ​പെൺകുട്ടികൾക്ക്​ കോഴ്​സ്​ കാലാവധി ഒരു വർഷം നീട്ടി നൽകാൻ യു.ജി.സി ചട്ടമുണ്ട്​. ഇതുപ്രകാരം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും ജാമിഅ സർവകാലശാല സോഷ്യോളജി ഡിപാർട്ട്​മെന്‍റ്​ അനുമതി നൽകിയിട്ടില്ല.

കോവിഡിനെ തുടർന്ന്​ യു.ജി.സിയും ജാമിഅ മില്ലിയ സർവകലാശാലയും ഗവേഷക വിദ്യാർഥികൾക്ക്​ കോഴ്​സ്​ പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിരുന്നു. ഇതുപ്രകാരം സഫൂറ നേരത്തെ നൽകിയ അപേക്ഷ ഡിപാർട്ട്​മെന്‍റ്​ നിഷേധിക്കുകയാണ്​ ഉണ്ടായത്​. ഇതിന്​ പിന്നാലെയാണ്​ പെൺകുട്ടികൾക്കായി യു.ജി.സി നൽകിയ ഇളവും അധികൃതർ നിഷേധിക്കുന്നത്​. നടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘനകൾ ജാമിഅ മില്ലിയ കാമ്പസിൽ പ്രതിഷേധിച്ചു.

TAGS :

Next Story