Quantcast

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടനെന്ന് പ്രധാനമന്ത്രി

ഉദ്ദംപൂരിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി

MediaOne Logo

Web Desk

  • Published:

    12 April 2024 12:21 PM IST

narendra modi
X

നരേന്ദ്ര മോദി

ഡല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ദംപൂരിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി. പത്ത് വർഷം കൊണ്ട് ജമ്മു കശ്മീർ വളരെയധികം മാറിയെന്നു പ്രതിപക്ഷ നേതാക്കൾക്ക് മുഗൾ കാലത്തെ മനോഭാവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ദയവായി എന്നെ വിശ്വസിക്കൂ, കഴിഞ്ഞ 60 വർഷമായി ജമ്മു കശ്മീരിനെ അലട്ടുന്ന പ്രശ്‌നങ്ങളിൽ നിന്ന് ഞാന്‍ രക്ഷപ്പെടുത്തും. ജമ്മു കശ്മീരിലെ ജനങ്ങളുടെ ദീർഘനാളത്തെ ദുരിതങ്ങൾ അവസാനിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി.പതിറ്റാണ്ടുകൾക്ക് ശേഷം, ജമ്മു കശ്മീരിൽ തീവ്രവാദത്തെയും അതിർത്തി കടന്നുള്ള വെടിവെപ്പിൻ്റെ ഭീഷണിയെയും ഭയപ്പെടാതെ തെരഞ്ഞെടുപ്പ് നടക്കുന്നു'' മോദി പറഞ്ഞു. ''ഈ തെരഞ്ഞെടുപ്പ് കേവലം എംപിമാരെ തെരഞ്ഞെടുക്കാനുള്ളതല്ല, രാജ്യത്ത് ശക്തമായ സർക്കാർ രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. സർക്കാർ ശക്തമാകുമ്പോൾ വെല്ലുവിളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്.'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story