Quantcast

ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് താത്കാലികമായാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-08-31 06:07:37.0

Published:

31 Aug 2023 11:34 AM IST

supreme court
X

ഡൽ​​ഹി: ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് താത്കാലികമായാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കശ്മീർ വിഭജന കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടന ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്. കാശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചാൽ സർക്കാറും തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു.

TAGS :

Next Story