'നിന്റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ എന്റെ പൂർവികർ സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു'; വിദ്വേഷ കമന്‍റിന് മറുപടിയുമായി ജാവേദ് അക്തർ
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസകള്‍ അറിയിച്ച പോസ്റ്റിന് താഴെയായിരുന്നു വിദ്വേഷ കമന്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസകള്‍ അറിയിച്ച പോസ്റ്റിന് താഴെ വിദ്വേഷ കമന്‍റ് ചെയ്തയാള്‍ക്ക് മറുപടിയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തര്‍.
"എന്റെ എല്ലാ ഇന്ത്യൻ സഹോദരി സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ.സ്വാതന്ത്ര്യം തളികയിൽ കൈമാറിയതല്ല, മറിച്ച് എണ്ണമറ്റ സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗങ്ങളിലൂടെ നേടിത്തന്നതാണ്. സ്വാതന്ത്ര്യം നേടിത്തന്നതിന് ജയിലുകളില്‍ പോയവരെയും തൂക്കുമരത്തിലേക്ക് പോയവരെയും ഇന്ന് നാം ഓര്‍ക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യണം.ഈ വിലയേറിയ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ നോക്കാം..'എന്നായിരുന്നു ജാവേദ് അക്തര്‍ എക്സില്‍ പങ്കുവെച്ച സന്ദേശം.ഇതിനടിയിലായിരുന്നു ജവേദ് അക്തര്‍ക്കെതിരെ ഒരാള്‍ വിദ്വേഷ കമന്‍റ് ചെയ്തത്.
നിങ്ങള്‍ ആഗസ്റ്റ് 14 ന് പാകിസ്താന്‍റെ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നായിരുന്നു കമന്റ് . ഇതിന് വായയടിപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
'മകനേ നിന്റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ എന്റെ പൂർവികർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കാലാപാനിയിൽ പോരാടി മരിക്കുകയായിരുന്നു'..എന്നായിരുന്നു ജാവേദ് അക്തറിന്‍റെ മറുപടി.
ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ തടവിലാക്കിയ ആൻഡമാൻ ദ്വീപുകളിലെ കുപ്രസിദ്ധമായ കാലാപാനി ജയിലിനെ ഓർപ്പിച്ചുകൊണ്ടായിരുന്നു ജാവേദിന്റെ മറുപടി.
ജാവേദ് അക്തറിന്റെ മുതുമുത്തച്ഛനായി ഫസൽ ഇ ഹഖ് ഖൈദാബാദി പ്രശസ്ത ഇന്ത്യൻ ഇസ്‍ലാമിക പണ്ഡിതനും കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ അദ്ദേഹത്തെ ആൻഡമാൻ ദ്വീപിലേക്ക് നാടുകടത്തുകയും അവിടെ വെച്ച് മരിക്കുകയുമായിരുന്നു.
Adjust Story Font
16

