Quantcast

ബിഹാറിൽ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു

ബൈക്കിലെത്തിയ സംഘം ജെ.ഡി.യു നേതാവിന്റെ തലയിൽ വെടിയുതിർത്തതായാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    25 April 2024 3:34 AM GMT

JDU leader shot dead in Bihar
X

പട്‌ന: ബിഹാറിൽ ജെ.ഡി.യു യുവനേതാവ് സൗരഭ് കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വിവാഹപാർട്ടിയിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിൽ സൗരഭ് കുമാറിന്റെ കൂടെ സഞ്ചരിച്ച മുൻമുൻ എന്ന വ്യക്തിക്കും വെടിയേറ്റതായി തിരിച്ചറിഞ്ഞു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗരഭ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻമുൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

ബൈക്കിലെത്തിയ നാല് പേർ ജെ.ഡി.യു നേതാവിന്റെ തലയിൽ രണ്ട് തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. പട്ന പൊലീസ് സംഘം രാത്രിയോടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ കാണാൻ പൻപുണിലെത്തി. നിതീഷ് കുമാറിന്റെ പാർട്ടിയിലെ യുവനേതാവായിരുന്നു സൗരഭ് കുമാർ.

TAGS :

Next Story