Quantcast

വനിതാ പൊലീസിനു നേരെ ജെ.ഡി.യു നേതാവിന്‍റെ അതിക്രമം, പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണി; വീഡിയോ

സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    3 Nov 2023 12:12 PM IST

JDU Leader Throws Petrol
X

സംഭവത്തിന്‍റെ ദൃശ്യം

പറ്റ്ന: ബിഹാറിലെ സഹർസ ജില്ലയിൽ നാടകീയ രംഗങ്ങള്‍. ജെ.ഡി.യു നേതാവ് വനിതാ പൊലീസിനു നേരെ പെട്രോള്‍ വീശിയൊഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ അനുയായികള്‍ പൊലീസിനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് സംഭവം. ജെഡിയു നേതാവ് നിലത്ത് പെട്രോൾ ഒഴിക്കുന്നതും പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. മുന്‍ കൗണ്‍സിലര്‍ കൂടിയായ ചുന്ന എന്ന ഒവൈസ് കുര്‍ണിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയെച്ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നാണ് സംഭവം.തര്‍ക്കമുണ്ടാവുകയും ജെഡിയു നേതാവിന്‍റെ പ്രദേശത്തെ ഏതാനും നാട്ടുകാരും ചേർന്ന് പൊലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടാൻ പോലീസ് സ്ഥലത്തെത്തിയിരുന്നു.എന്നാൽ, പൊലീസിനെ കണ്ടപ്പോള്‍ ജനക്കൂട്ടം അക്രമാസക്തരായതിനെ തുടർന്ന് ജെഡിയു നേതാവും അദ്ദേഹത്തിന്‍റെ ആളുകളും പെട്രോൾ പമ്പ് സ്റ്റേഷന് സമീപം പൊലീസിനെ ആക്രമിച്ചു.

ജെ.ഡി.യു നേതാവും അദ്ദേഹത്തിന്‍റെ അനുയായികളും ചേര്‍ന്ന് പൊലീസിനെ പരസ്യമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story