Quantcast

ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു; ഛലോഡ് എം.എൽ.എ ഭവേശ് കത്താര പാർട്ടി വിട്ടു

മൂന്നു ദിവസത്തിനിടെ കോൺഗ്രസിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെ എം.എൽ.എയാണ് ഭവേശ് കത്താര.

MediaOne Logo

Web Desk

  • Published:

    10 Nov 2022 4:45 AM GMT

ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു; ഛലോഡ് എം.എൽ.എ ഭവേശ് കത്താര പാർട്ടി വിട്ടു
X

ഗാന്ധിനഗർ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ഛലോഡ് എം.എൽ.എ ആയ ഭവേശ് കത്താരയാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. മൂന്നു ദിവസത്തിനിടെ കോൺഗ്രസിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെ എം.എൽ.എയാണ് ഭവേശ് കത്താര.

ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ രാജിവെക്കുന്നത്. മോഹൻ സിങ് റത്‌വയാണ് ആദ്യം ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഗോത്രവിഭാഗക്കാരനായ റത്‌വ 11 തവണ കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എ ആയ ആളാണ്. ഇതിന് പിന്നാലെ തലാല അസംബ്ലി മണ്ഡലത്തിലെ എം.എൽ.എ ആയ ഭഗവൻ റായ് ബരാദും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു.

പാർട്ടിവിട്ട മൂന്നുപേരും തങ്ങളും പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള നേതാക്കളാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുതിർന്ന നേതാക്കൾ പാർട്ടിവിട്ടുപോകുന്നത് കോൺ്ഗ്രസിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റിൽ 77 സീറ്റാണ് കോൺഗ്രസ് നേടിയത്. ഇവരിൽ 16 പേർ ഇതുവരെ ബി.ജെ.പിയിൽ ചേർന്നു.


TAGS :

Next Story