ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: ആധിപത്യം നിലനിർത്തി 'ഐസ'
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സീറ്റുകളില്‍ AISA-DSF സഖ്യത്തിന് വിജയം

ന്യൂഡല്‍ഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പിൽ ആധിപത്യം നിലനിർത്തി ഐസ. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്,, ജനറൽ സെക്രട്ടറി സീറ്റുകളില്‍ AISA-DSF സഖ്യത്തിന് വിജയം. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിക്ക് വിജയം. കാലങ്ങളായി വിദ്യാർഥി യൂണിയൻ കൈയിലുള്ള ഇടതുസഖ്യം ഇത്തവണ വെവ്വേറെ സഖ്യങ്ങളായാണ് മത്സരിച്ചത്. പക്ഷേ, SFI-AISF സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല.
പ്രസിഡൻ്റ് നിതീഷ് കുമാർ, വൈസ് പ്രസിഡൻ്റ് മനീഷ, ജനറൽ സെക്രട്ടറി മുൻതേഹ ഫാത്തിമ, ജോയിൻ സെക്രട്ടറി വൈഭവ് മീണ എന്നിവരാണ് വിജയിച്ചത്. 42 കൗൺസിലർ പോസ്റ്റുകളിൽ 23 എണ്ണം എബിവിപി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലും സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകൾ നേടി. NSUI-ഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.
Next Story
Adjust Story Font
16

