യുജിസി കരട് നയം; ഉന്നതവിദ്യാഭ്യാസ കൺവെൻഷനിൽ സംയുക്തപ്രമേയം, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സംഘം കേന്ദ്രമന്ത്രിയെ കാണും
ആദ്യമായാണ് ഇത്രയും സംസ്ഥാനങ്ങൾ യുജിസിക്ക് എതിരെ രംഗത്ത് വരുന്നതെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: യുജിസി കരട് നയത്തിനെതിരെ ഉന്നതവിദ്യാഭ്യാസ കൺവെൻഷനിൽ സംയുക്തപ്രമേയം. മറ്റു സംസ്ഥാനങ്ങളുമായി ചേർന്നാണ് പ്രമേയം പാസാക്കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സംഘം കേന്ദ്രമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കുമെന്ന് ആർ. ബിന്ദു പറഞ്ഞു.
പഠന കേന്ദ്രങ്ങളെ വാണിജ്യ കേന്ദ്രങ്ങളാക്കാനാണ് ശ്രമമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇത്രയും സംസ്ഥാനങ്ങൾ യുജിസിക്ക് എതിരെ രംഗത്ത് വരുന്നതെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. സർവ്വാധികാരങ്ങൾ ഉണ്ടെന്ന രീതിയിലെ കേന്ദ്രത്തിൻ്റെ പ്രവർത്തനത്തെ എതിർക്കണം എന്നായിരുന്നു തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
Next Story
Adjust Story Font
16

