Quantcast

‘മാർച്ചിനിടെ അതിക്രമമുണ്ടായി, രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണം’: പരാതി നൽകി മാധ്യമപ്രവർത്തക

തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് നടത്തിയ 'ഇന്‍ഡ്യ' മുന്നണിയുടെ മാർച്ചിനിടെയാണ് അതിക്രമമെന്നാണ് മാധ്യമപ്രവർത്തക ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 Oct 2026 10:40 PM IST

‘മാർച്ചിനിടെ അതിക്രമമുണ്ടായി, രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണം’: പരാതി നൽകി മാധ്യമപ്രവർത്തക
X

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി മാധ്യമപ്രവർത്തക.

സുപ്രീംകോടതി മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിയിട്ടു എന്ന് ആരോപിച്ച 'വൺ ഇന്ത്യ' മാധ്യമപ്രവർത്തകയായ റിച്ച പാരശറാണ് ന്യൂഡൽഹി ഡിസിപിക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെയും മറ്റുള്ളവർക്കുമെതിരെ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് നടത്തിയ 'ഇന്‍ഡ്യ' മുന്നണിയുടെ മാർച്ചിനിടെയാണ് സംഭവമെന്നാണ് ഗര്‍ഭിണിയായ മാധ്യമപ്രവർത്തക ആരോപിക്കുന്നത്. എസ്ഐആര്‍ നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ച് ഹരജി സമർപ്പിക്കാനായിരുന്നു മാർച്ച്. രാഹുൽ ഗാന്ധി തന്റെ കയ്യിൽ പിടിച്ച് ശക്തമായി വലിച്ചെന്നും ഇതോടെ പടികളിലേക്ക് വീണെന്നും നിലത്ത് വീണപ്പോൾ വയർ ഇടിച്ചെന്നുമാണ് റിച്ചയുടെ ആരോപണം.

ഭാരതീയ ന്യായ് സംഹിതയിലെ സ്ത്രീത്വത്തെ അപമാനിക്കൽ (വകുപ്പ് 74), മനഃപൂർവം പരിക്കേൽപ്പിക്കൽ (വകുപ്പ് 115 (2)), പ്രകോപനമില്ലാതെ ആക്രമിക്കൽ (വകുപ്പ് 131), ജീവനു ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ പെരുമാറ്റം (വകുപ്പ് 125), പൊതു ഉദ്ദേശ്യത്തോടെയുള്ള കൂട്ടായ കുറ്റകൃത്യം (വകുപ്പ് 3(5)) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലുള്ളത്.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ വ്യക്തമാക്കി.

TAGS :

Next Story