Quantcast

ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ദൃക്‌സാക്ഷികളെ വിസ്തരിക്കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിരീക്ഷിച്ചാണ് നരേഷ് കുമാർ എന്നയാളുടെ ജാമ്യം നിഷേധിച്ചത്.

MediaOne Logo

Web Desk

  • Updated:

    2025-08-21 06:51:42.0

Published:

21 Aug 2025 12:20 PM IST

ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
X

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽവച്ച് 16 കാരനായ ജുനൈദ് ഖാൻ എന്ന വിദ്യാർഥിയെ വിദ്വേഷക്കൊലക്കിരയാക്കിയ കേസിലെ മുഖ്യപ്രതി നരേഷിന്റെ ജാമ്യാപേക്ഷ പഞ്ചാബ് - ഹരിയാന ഹൈക്കോടതി തള്ളി.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ദൃക്‌സാക്ഷികളെ വിസ്തരിക്കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിരീക്ഷിച്ചാണ് നരേഷിന്റെ ജാമ്യം നിഷേധിച്ചത്. കേസിൽ രണ്ട് ദൃക്‌സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്.

302, 307, 323, 324,34 തുടങ്ങിയ കടുത്ത വകുപ്പുകൾ നേരിടുന്ന പ്രതിയാണ് ഹരജിക്കാരനെന്നും ചീഫ് ജസ്റ്റിസ് ഷീൽ നാഗു നിരീക്ഷിച്ചു. അതേസമയം, സാക്ഷിമൊഴിയെടുപ്പ് പൂർത്തിയായ ശേഷം ഹരജിക്കാരന് വേണമെങ്കിൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

2017 ജൂൺ 22നാണ് ഡൽഹിയിൽ നിന്ന് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ വസ്ത്രങ്ങളുൾപ്പെടെ വാങ്ങിവരികയായിരുന്ന ജുനൈദ് കൊല്ലപ്പെട്ടത്. സഹോദരന് മർദനത്തിൽ സാരമായി പരുക്കേൽക്കുകയും ചെയ്തു. ഖുർആൻ മനപ്പാഠമാക്കിയിരുന്ന ഹാഫിസ് ജുനൈദിനെ മുസ്‌ലിംവിരുദ്ധ പരാമർശങ്ങളും ആക്ഷേപവാക്കുകളും ചൊരിഞ്ഞ ശേഷമാണ് ചവിട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

TAGS :

Next Story