Quantcast

'ദൈവത്തെ കൊണ്ടുവന്ത് നിർത്തിവിട്ടാലും, കുമ്പിടമാട്ടേൻ'; ചർച്ചയായി കമൽ ഹാസന്റെ നിലപാട്

നടൻ രജനീകാന്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങിയത് ചർച്ചയായതിന് പിന്നാലെയാണ് കമലിന്റെ പ്രസംഗം വൈറലായത്.

MediaOne Logo

Web Desk

  • Published:

    20 Aug 2023 1:35 AM GMT

kamal hassan old speech virul
X

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങുന്ന നടൻ രജനീകാന്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമൽ ഹാസന്റെ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലഖ്‌നോവിൽ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയാണ് രജനി യോഗിയെ കണ്ടത്. മുഖ്യമന്ത്രിയുടെ കാലിൽ വീണ രജനിയുടെ നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.


ഇതിന് പിന്നാലെയാണ് കമൽ ഹാസന്റെ പഴയ പ്രസംഗം ചർച്ചയായത്. 2015ൽ പുറത്തിറങ്ങിയ തൂങ്കാവനം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെ കമൽ ഹാസൻ നടത്തിയ പ്രസംഗമാണ് വൈറലായത്. 'നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാർ ഒരു സ്വാമിയെ കൊണ്ടുവന്ന് നിർത്തിയാലും കൈകുലുക്കി അവരെ വരവേൽക്കും. പക്ഷേ അവരുടെ മുമ്പിൽ കുമ്പിടില്ല' എന്നാണ് കമൽ പറഞ്ഞിരുന്നത്.

രജനീകാന്തും യോഗി ആദിത്യനാഥും ഒരുമിച്ച് 'ജയിലർ' കാണുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ രജനി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസൗദ് മൗര്യക്കൊപ്പം 'ജയിലർ' സിനിമ കണ്ടു. താരത്തിന്റെ പ്രകടനത്തെ മൗര്യ പ്രശംസിച്ചു. താൻ മുമ്പും രജനീകാന്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. കഴിവുള്ള ആളാണ് രജനി. ജയിലറിൽ മികച്ച പ്രകടനമാണ് രജനീകാന്ത് നടത്തിയതെന്നും മൗര്യ പറഞ്ഞു.

TAGS :

Next Story