Quantcast

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കന്നഡ നടന്‍ അനന്ത് നാഗിന്

2024ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-09-16 15:00:15

Published:

16 Sept 2026 6:39 PM IST

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കന്നഡ നടന്‍ അനന്ത് നാഗിന്
X

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കന്നഡ നടന്‍ അനന്ത് നാഗിന്. 2024ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22ന് ഗുജറാത്തില്‍ നടക്കുന്ന 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കന്നഡ ചിത്രങ്ങളിലെ വിപുലമായ സംഭാവനകള്‍ക്ക് പുറമെ ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം സിനിമകളിലും അനന്ത് നാഗ് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

1970കളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വമായി ഉയര്‍ന്നുവന്ന അദ്ദേഹം, ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത അങ്കുര്‍, നിഷാന്ത്, ഭൂമിക, കൊണ്ടുര തുടങ്ങിയ മികച്ച ആര്‍ട്ട് ഹൗസ് ചിത്രങ്ങളിലൂടെയാണ് തുടക്കത്തില്‍ തന്നെ നിരൂപക ശ്രദ്ധ നേടിയത്.

സ്വാഭാവികമായ അഭിനയശൈലിയും മിതത്വമാര്‍ന്ന സ്‌ക്രീന്‍ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയനായ അനന്ത് നാഗ്, വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലുമായി അഞ്ച് പതിറ്റാണ്ടോളമുള്ള നീണ്ട കരിയര്‍ പടുത്തുയര്‍ത്തി.

അദ്ദേഹത്തിന്റെ സഹോദരന്‍ ശങ്കര്‍ നാഗ് സംവിധാനം ചെയ്ത ആര്‍.കെ നാരായണന്റെ പ്രശസ്തമായ 'മാല്‍ഗുഡി ഡേയ്‌സ്' എന്ന പരമ്പരയിലെ കഥാപാത്രങ്ങള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലും അനന്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു. അഭിനയത്തിന് പുറമെ കര്‍ണാടക രാഷ്ട്രീയത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു.

TAGS :

Next Story