Quantcast

കർണാടകയിൽ ഹുക്കയുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചു

പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ഹുക്ക നിരോധിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    8 Feb 2024 3:25 PM GMT

Karnataka bans sale, consumption of hookah
X

ബംഗളൂരു: കർണാടകയിൽ ഹുക്കയുടെ വിൽപ്പനയും ഉപയോഗവും അടിയന്തരമായി നിരോധിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ഹുക്ക നിരോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

''അപകടകരമായ ആശങ്കയുടെ വെളിച്ചത്തിൽ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളും നിയമം ഭേദഗതി ചെയ്തുകൊണ്ട് ഞങ്ങൾ കർണാടകയിൽ ഹുക്ക പുകവലി നിരോധനം നടപ്പാക്കുകയാണ്. നമ്മുടെ ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്''-ആരോഗ്യമന്ത്രി എക്‌സിൽ കുറിച്ചു.

2023 സെപ്റ്റംബറിൽ സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപയോഗത്തിനുള്ള നിയമപരമായ പ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്തുമെന്നും കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹോട്ടലുകളിലെ ഹുക്ക ഉപയോഗം ഫയർ ആന്റ് സേഫ്റ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതും ഭക്ഷണത്തിന്റെ അടക്കം സുരക്ഷിതത്വത്തെ ബാധിക്കുന്നതുമാണെന്ന് സർക്കാർ നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

TAGS :

Next Story