കർണാടക ബുൾഡോസർ രാജ്; ഇരയാക്കപ്പെട്ട വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ എത്തിച്ച് നൽകും - എസ്എഫ്ഐ
കർണാടക, കേരള സംസ്ഥാന കമ്മിറ്റികൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഖിലേന്ത്യ പ്രസിഡന്റ്

ന്യുഡൽഹി: കർണ്ണാടകയിലെ ബുൾഡോസർ രാജിന് ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങൾ എസ്എഫഐ നൽകുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി.
എസ്എഫ്ഐ കർണ്ണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഇതിനോടകം തന്നെ പ്രദേശം സന്ദർശിച്ച് വിദ്യാർഥികൾക്കുള്ള സഹായങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ട്. എസ്എഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയും വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.എത്രയും വേഗത്തിൽ പഠനസാമഗ്രികൾ അർഹരായ കുട്ടികളുടെ കൈകളിൽ എത്തിക്കുമെന്ന് ആദർശ് എം.സജി വാർത്തകുറിപ്പിലൂടെ അറിയിച്ചു.
Next Story
Adjust Story Font
16

