Quantcast

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍: സ്കൂളുകള്‍ തുറക്കുന്നു, രാത്രി കര്‍ഫ്യൂ ഒഴിവാക്കി

ബാർ, ഹോട്ടൽ, ജിം, സ്പോർട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിക്കാം

MediaOne Logo

ijas

  • Updated:

    2022-01-29 10:33:15.0

Published:

29 Jan 2022 10:30 AM GMT

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍: സ്കൂളുകള്‍ തുറക്കുന്നു, രാത്രി കര്‍ഫ്യൂ ഒഴിവാക്കി
X

കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ബെംഗളൂരുവിലെ സ്കൂളുകൾ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 31 മുതല്‍ രാത്രികർഫ്യൂ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

വിവാഹ ചടങ്ങുകളില്‍ 200 ആളുകളെ പങ്കെടുപ്പിച്ച് അടഞ്ഞ വേദികളിലോ 300 ആളുകളെ പങ്കെടുപ്പിച്ച് തുറന്ന സ്ഥലങ്ങളില്‍ നടത്താനോ സര്‍ക്കാര്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ബാർ, ഹോട്ടൽ, ജിം, സ്പോർട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിക്കാമെന്നും ആരാധാനാലയങ്ങള്‍ക്കും ഈ ഇളവ് ബാധകമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കർണാടകയിൽ ഉടനീളം ബാറുകളും ഹോട്ടലുകളും തുറക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും 50 ശതമാനം ആളുകളെ വെച്ച് വേണം ഇവയെല്ലാം പ്രവർത്തിപ്പിക്കാന്‍.

അതെ സമയം സംസ്ഥാനത്ത് പ്രതിഷേധങ്ങൾ, കുത്തിയിരിപ്പ് സമരം, മതപരമായ സഭകൾ, രാഷ്ട്രീയ പരിപാടികൾ എന്നിവക്ക് കർശന നിരോധനം തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.

TAGS :

Next Story