Quantcast

കർണാടക മന്ത്രിസഭാ രൂപീകരണത്തിൽ ഇന്ന് നിർണായക ചർച്ചകൾ; സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിലേക്ക്

നാളെ ഉച്ചക്ക് 12:30നാണ് സിദ്ദരാമയ്യ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരമേൽക്കുന്നത്

MediaOne Logo

Web Desk

  • Published:

    19 May 2023 12:59 AM GMT

Karnataka Government Formation
X

ഡി.കെയും സിദ്ധരാമയ്യയും ഖാര്‍ഗെക്കൊപ്പം

ബെംഗളൂരു: കർണാടക മന്ത്രിസഭയിൽ ആരൊക്കെയുണ്ടാവുമെന്ന് ഇന്നറിയാം. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കാൻ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രാവിലെ ഡൽഹിയിലേക്ക് പോകും. ലിംഗായത്ത്, വൊക്കലിഗ, മുസ്‍ലിം സമുദായങ്ങൾക്ക് മൂന്ന് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. നാളെ ഉച്ചക്ക് 12:30നാണ് സിദ്ദരാമയ്യ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരമേൽക്കുന്നത്.

അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകൾ ഇന്നലെ പുലർച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രി ആക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ തീരുമാനിച്ചതായി കെ.സി വേണുഗോപാൽ അറിയിച്ചു. ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും.അതേസമയം ടേം വ്യവസ്ഥ ചർച്ചയിലില്ല എന്ന് വേണുഗോപാൽ പ്രതികരിച്ചിരുന്നു.

TAGS :

Next Story