പോക്സോ കേസ് തള്ളണമെന്ന യെദ്യൂരപ്പയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി
2024 മാർച്ച് 14 നാണ് 81കാരനായ യെദ്യൂരപ്പക്കുനേരെ ലൈംഗിക അതിക്രമകേസ് രജിസ്റ്റർ ചെയ്യുന്നത്

ബെംഗളൂരു: പോക്സോ കേസ് റദ്ദാക്കണമെന്ന കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. യെദ്യുരപ്പയുടെ പ്രായം പരിഗണിച്ച് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.
മാർച്ച് 14 2024 ആണ് 81കാരനായ യെദ്യൂരപ്പക്കുനേരെ ലൈംഗിക അതിക്രമകേസ് രജിസ്റ്റർ ചെയ്യുന്നത്. വസിതിയിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്ക് നേരെ അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു നഗരത്തിലെ സദാശിവനഗർ പോലീസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു. യെഡിയൂരപ്പ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. കേസ് മറച്ചുവെക്കാൻ കുട്ടിയുടെ മാതാവിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ആരോപങ്ങളുണ്ട്. കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്.
Adjust Story Font
16

