Quantcast

കർണാടക മീഡിയ അക്കാദമി 2024ലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് വാർത്താ ഭാരതി എഡിറ്റർ അബ്ദുസ്സലാം പുത്തിഗെക്ക്

2023ലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുതിർന്ന മാധ്യമപ്രവർത്തകൻ എ.സി ശിവണ്ണ അർഹനായി.

MediaOne Logo

Web Desk

  • Published:

    2 Jan 2025 10:00 PM IST

Karnataka Media AcademyLifetime Achievement Award for Abdussalam Puthige
X

ബെംഗളൂരു: കർണാടക മീഡിയ അക്കാദമി 2023, 2024 വർഷങ്ങളിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്, ആന്വൽ അവാർഡ്, എൻഡോവ്‌മെന്റ് അവാർഡ് എന്നിവ പ്രഖ്യാപിച്ചു. 2023ലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുതിർന്ന മാധ്യമപ്രവർത്തകൻ എ.സി ശിവണ്ണ അർഹനായി. 2024ലെ അവാർഡ് വാർത്താ ഭാരതി എഡിറ്റർ അബ്ദുസ്സലാം പുത്തിഗെക്ക് ആണ്.

വാർത്താഭാരതിയിലെ മാധ്യമപ്രവർത്തകരായ ഇബ്രാഹീം അഡ്കസ്ഥല, മുഹമ്മദ് അഖീൽ എന്നിവർ ആന്വൽ അവാർഡിന് അർഹരായി. ഗംഗാധർ മുതലിയാർ, പ്രൊഫ. ഉഷാ റാണി എൻ, സുശിലേന്ദ്ര നായക്, വാസുദേവ ഹൊല്ല, ആൽഫ്രെഡ് ടെന്നിസൺ (ആന്വൽ അവാർഡ് 2023) പ്രൊഫ. എ.എസ് ബാലസുബ്രഹ്മണ്യം, റിഷികേശ് ബഹാദൂർ ദേശായ്, സുഭാഷ് ഹഗ്ഗർ (ആന്വൽ അവാർഡ് 2024) തുടങ്ങിയവരും അവാർഡിന് അർഹരായി.

പ്രത്യേക മേഖലകളിലെ ശ്രദ്ധേയമായ റിപ്പോർട്ടുകൾക്കാണ് എൻഡോവ്‌മെന്റ് അവാർഡ് നൽകുന്നത്. കെവൈസി അപ്‌ഡേഷൻ സംബന്ധിച്ച റിപ്പോർട്ടിന് രവികുമാർ ചന്നബസപ്പ കഗ്ഗാനവർ കന്നഡമ്മ പത്രികെ അവാർഡിന് അർഹനായി. കന്നഡപ്രഭയിലെ ശിവനന്ദ ഗോമ്പി, പ്രജാവാണിയിലെ സന്ധ്യാ ഹെഗ്‌ഡെ എന്നിവർക്കാണ് മൈസൂരു ദിഗന്ധ അവാർഡ്.

TAGS :

Next Story