Quantcast

പെണ്‍സുഹൃത്തുമായി എപ്പോഴും വഴക്ക്; ഒടുവില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി, എന്‍ജിനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍

തേജസും 21കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Nov 2023 5:47 AM GMT

Tejas
X

തേജസ്

ബെംഗളൂരു: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി പെണ്‍സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേജസും 21കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story