Quantcast

കർണാടക നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം

498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 437 സീറ്റുകളാണ് നേടിയത്. ജെഡിഎസ് 45 സീറ്റുകളും മറ്റുള്ളവർ 204 സീറ്റും നേടി.

MediaOne Logo

Web Desk

  • Published:

    30 Dec 2021 12:08 PM GMT

കർണാടക നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം
X

കർണാടകയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. 58 നഗരസഭകളിലെ 1184 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 437 സീറ്റുകളാണ് നേടിയത്. ജെഡിഎസ് 45 സീറ്റുകളും മറ്റുള്ളവർ 204 സീറ്റും നേടി. കോൺഗ്രസ് 42.06 ശതമാനം വോട്ട് നേടി. ബിജെപി 36.98 ശതമാനം വോട്ടും ജെഡിഎസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്.

166 സിറ്റി മുൻസിപ്പൽ കൗൺസിൽ വാർഡുകളിൽ 61 എണ്ണമാണ് കോൺഗ്രസിന് നേടാനായത്. 67 എണ്ണം ബിജെപി നേടി. ജെഡിഎസ് 12 സീറ്റും മറ്റുള്ളവർ 26 സീറ്റുമാണ് നേടിയത്.

441 ടൗൺ മുൻസിപ്പൽ കൗൺസിൽ വാർഡുകളിൽ കോൺഗ്രസ് 201 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. 176 എണ്ണത്തിൽ ബിജെപിയും 21 എണ്ണത്തിൽ ജെഡിഎസും വിജയിച്ചു. 588 പട്ടണ പഞ്ചായത്തുകളിൽ കോൺഗ്രസ് 236 സീറ്റ് നേടി, ബിജെപി 194 സീറ്റുകളും ജെഡിഎസ് 12 സീറ്റുകളും മറ്റുള്ളവർ 135 സീറ്റുകളും നേടി.

നഗരസഭാ തെരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയിലറാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിജെപി സർക്കാറിന്റെ ഭരണത്തിൽ ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

TAGS :

Next Story