ജാമിഅ മില്ലിയ സർവകലാശാലയിൽ കശ്മീരി വിദ്യാർഥിനിക്ക് നേരെ യുവാവിന്‍റെ അതിക്രമം; സുരക്ഷാ ജീവനക്കാരൻ പ്രതികരിച്ചില്ലെന്ന് പരാതി
വിദ്യാർഥിനി പൊലീസിൽ പരാതി നൽകി

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ കശ്മീരി വിദ്യാർഥിനിക്ക് നേരെ യുവാവിന്‍റെ അതിക്രമം. സർവകലാശാല ഗേറ്റിനു മുന്നിൽവച്ച് പെൺകുട്ടിയെ യുവാവ് കടന്നുപിടിച്ചു.സംഭവം കണ്ടിട്ടും ഗേറ്റിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ പ്രതികരിച്ചില്ലെന്ന് വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ സര്‍വകലാശാലക്ക് മുന്നില്‍ രാത്രി വൈകിയും വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നു. വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാല നടപടിയെടുക്കണമെന്നുമാണ് ആവശ്യം.
Next Story
Adjust Story Font
16

