ദേശീയപാത വികസനത്തിനായി കോടിക്കണക്കിന് രൂപ ഫണ്ട് അനുവദിച്ചിട്ടും വലിയ അഴിമതി; പാർലമെന്റിൽ ചർച്ചയാക്കി കെ.സി വേണുഗോപാൽ
വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകതകൾ പാർലമെന്റിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ എംപി. ദേശീയപാത വികസനത്തിനായി കോടിക്കണക്കിന് രൂപ ഫണ്ട് അനുവദിച്ചിട്ടും വലിയ അഴിമതിയാണ് നടക്കുന്നത്. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ദേശീയപാത തകരുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും പാർലമെന്റിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. അദാനിക്ക് കരാർ കൊടുത്ത റോഡുകളിൽ പണി നടത്തുന്നത് ഉപ കരാർ കമ്പനികൾ ആണെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ചട്ടം ലംഘിച്ച് കെ.സി സംസാരിക്കുന്നുവെന്ന് ബിജെപി എംപി നിശികാന്ത് ദുബൈ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അഭിയാൻ ബില്ല് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാനാൻ അവതരിപ്പിച്ചു. ബില്ല് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന വികസിത് ഭാരത് തൊഴിലുറപ്പ് നാളെ അവതരിപ്പിച്ചേക്കും.
Adjust Story Font
16

