Quantcast

ഓപ്പറേഷൻ താമര ആരോപണം: തെളിവുകൾ ഹാജരാക്കാൻ കെജ്‌രിവാളിന് നിർദേശം നൽകി ആന്റി കറപ്ഷൻ ബ്യൂറോ

അന്വേഷണത്തിനായി എത്തിയ എബിസി സംഘത്തെ കെജ്‌രിവാളിന്റെ വസതിയിൽ പ്രവേശിപ്പിച്ചില്ല

MediaOne Logo

Web Desk

  • Published:

    7 Feb 2025 5:16 PM IST

ഓപ്പറേഷൻ താമര ആരോപണം: തെളിവുകൾ ഹാജരാക്കാൻ കെജ്‌രിവാളിന് നിർദേശം നൽകി ആന്റി കറപ്ഷൻ ബ്യൂറോ
X

ന്യൂ ഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ. ഓപ്പറേഷൻ താമര ആരോപണം അന്വേഷിക്കാൻ എത്തിയ ആന്റി കറപ്ഷൻ ബ്യൂറോ സംഘത്തെ വസതിയിൽ പ്രവേശിപ്പിച്ചില്ല. ബിജെപിയുടെ പരാതിക്ക് പിന്നാലെ ലെഫ്റ്റനന്റ് ഗവർണറുടെ ശിപാർശ പ്രകാരമാണ് എബിസി സംഘം കെജ്‌രിവാളിന്റെ വസതിയിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് എംഎൽഎമാർക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തെന്ന് ആം ആദ്മി പാർട്ടി ആരോപണമുന്നയിച്ചത്.

കെജ്രിവാളിന് നോട്ടീസ് നൽകിയ ശേഷം എബിസി സംഘം മടങ്ങി. ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ കെജ്രിവാളിനോട് ആവശ്യപ്പെട്ടു. 16 സ്ഥാനാർത്ഥികളുടെയും വിളിച്ച ആളുകളുടെയും വിശദാംശങ്ങൾ കൈമാറണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.


TAGS :

Next Story