Quantcast

കേരളത്തിന് രണ്ടാം വന്ദേഭാരത്; മൂന്ന് റൂട്ടുകൾ പരിഗണനയിൽ

എറണാകുളം - മംഗളൂരു, തിരുവനന്തപുരം - മംഗലാപുരം, കോയമ്പത്തൂർ - മംഗലാപുരം റൂട്ടുകളാണ് പരി​ഗണനയിലുളളത്.

MediaOne Logo

Web Desk

  • Updated:

    2023-08-30 10:42:55.0

Published:

30 Aug 2023 9:31 AM GMT

vande bharath express
X

ഡൽഹി: കേരളത്തിന് റെയിൽവേയുടെ ഓണസമ്മാനം. കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുതിയ ഡിസൈനിലുള്ള എട്ട് റേക്കോട് കൂടിയ വന്ദേഭാരത് ആണ് ​ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചത്. മൂന്നു റൂട്ടുകളാണ് പരി​ഗണനയിലുളളത്. എറണാകുളം - മംഗളൂരു, തിരുവനന്തപുരം - മംഗലാപുരം, കോയമ്പത്തൂർ - മംഗലാപുരം റൂട്ടുകളാണ് പരി​ഗണനയിലുളളത്.

ഇന്ന് രാത്രിയോട് കൂടി ട്രയിൻ ചെന്നൈയിൽ നിന്നു മം​ഗലാപുരത്തേക്ക് എത്തും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് പുതിയ വന്ദേഭാരത് എത്തുന്നത്. ഓറഞ്ചും വെളളയും നിറത്തിലായിരിക്കും പുതിയ വന്ദേഭാരത് എത്തുക.

TAGS :

Next Story