Quantcast

സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നുവെന്ന് കേരളം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    26 Sept 2021 9:34 PM IST

സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നുവെന്ന് കേരളം
X

സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നതായി കേരള സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്.

മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന നയം വിജയകരമാണെന്നും അദ്ദേഹം അവതരിപ്പിച്ച വിശദ റിപ്പോർട്ടിൽ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, താർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേന്ദ്രമന്ത്രി വി.കെ. സിങ് തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story