Quantcast

മോഡിഫൈ ചെയ്ത കാറുമായി നഗരം ചുറ്റി; മലയാളി വിദ്യാർഥിക്ക് കാറിന്റെ വിലയേക്കാൾ പിഴചുമത്തി ആർടിഒ

സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ ബെംഗളൂരുവിൽ എത്തിയതാണ് യുവാവ്

MediaOne Logo

ലാൽകുമാർ

  • Updated:

    2026-01-16 13:50:57.0

Published:

16 Jan 2026 6:08 PM IST

മോഡിഫൈ ചെയ്ത കാറുമായി നഗരം ചുറ്റി; മലയാളി വിദ്യാർഥിക്ക് കാറിന്റെ വിലയേക്കാൾ  പിഴചുമത്തി  ആർടിഒ
X

ബെംഗളൂരു: അനധികൃതമായി മോഡിഫൈ ചെയ്ത കാർ ഓടിച്ചതിന് മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷം രൂപ പിഴയടയിട്ട് കർണാടക ആർടിഒ. ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് പങ്കിട്ട വീഡിയോയിൽ, കാറിൻ്റെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് തീ തെറിക്കുന്നത് കാണാം. 1,11,500 രൂപ പിഴ സ്ഥിരീകരിക്കുന്ന പേയ്‌മെന്റ് രസീതും പോസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർഥിക്കണ് പിഴ ഒടുക്കേണ്ടി വന്നത്.

70,000 രൂപയ്ക്ക് വാങ്ങിയ 2002 ഹോണ്ട സിറ്റി അനധികൃതമായി പരിഷ്കരിക്കുകയായിരുന്നു. നിറം മാറ്റം, കൃത്രിമ സൈലൻസർ, ശബ്ദം, ബാംഗർ എന്നിവയടക്കമാണ് മോഡിഫിക്കേഷൻ.

സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ ബെംഗളൂരുവിൽ എത്തിയതാണ് യുവാവ്. ഇയാൾ കാറിന്റെ ഫോട്ടോകളും റീലുകളും പതിവായി പോസ്റ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അമിതമായ ശബ്ദം സൃഷ്ടിക്കുന്നതും, എക്‌സ്‌ഹോസ്റ്റിൽ നിന്ന് തീ പുറപ്പെടുന്നതുമായ വാഹനത്തിൻ്റെ വിഡിയോ വലിയതോതിൽ വൈറലായി. കാറിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി ഒരു ട്രാഫിക് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് റിപ്പോർട്ടിനെ തുടർന്ന്, യെലഹങ്ക ആർടിഒ വാഹനം പരിശോധിക്കുകയും കാറിനേക്കാൾ കൂടുതൽ പിഴ ചുമത്തുകയും ചെയ്തു. പൊലീസിന്റെ നടപടിയെ പലരും പ്രശംസിച്ചപ്പോഴും പിഴ വളരെ കൂടുതലാണെന്ന് ചിലർ വാദിച്ചു.


TAGS :

Next Story